ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണ് മുന്നോടിയായി സ്പാനിഷ് മിഡ്ഫീൽഡറായ ബോർഹ ഹെരേരയെ നിലനിർത്താൻ ഗോവ തീരുമാനിച്ചു. താരത്തെ കഴിഞ്ഞ ജനുവരിയിൽ ഈസ്റ്റ് ബംഗാളിൽ നിന്ന് 6 മാസത്തെ കരാറിൽ ആയിരുന്നു ഗോവ സൈൻ ചെയ്തത്. ഇപ്പോൾ താരത്തെ ഒരു സീസണിലേക്ക് കൂടെ ഒപ്പം നിർത്താൻ ക്ലബ് തീരുമാനിച്ചു. 30കാരനായ ബോർഹ ഹെരേരെ മുമ്പ് ഹൈദരബാദിലും മനോലോ മാർക്കസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
മനോലോക്ക് ഒപ്പം ഹൈദരബാദിനായി 22 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ച താരം നാലു ഗോളുകൾ നേടുകയും 5 അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തിരുന്നു. ഒരു വെർസറ്റൈൽ മധ്യനിരതാരമായ ഹെരേര സ്പെയിനിലെ വിവിധ ലീഗുകളിൽ കളിച്ച എക്സ്പീരിയൻസുമായാണ് ഐഎസ്എല്ലിലേക്ക് എത്തിയത്. മുമ്പ് ഇസ്രായേൽ ടീമായ മക്കാബി നതാന്യയിലും ഹെരേര കളിച്ചിട്ടുണ്ട്.