Super League KeralaFeatured

രണ്ടാം മത്സരത്തിനായി കണ്ണൂർ വാരിയേഴ്സ് ഇന്ന് തിരുവനന്തപുരത്തേക്ക്

Screenshot 20261001 224734 Instagram

കണ്ണൂർ: സൂപ്പർ ലീഗ് കേരളയിലെ രണ്ടാം മത്സരത്തിനായി കണ്ണൂർ വാരിയേഴ്സ് എഫ്‌സി ഇന്ന് (02-10-2026) തിരുവനന്തപുരത്തേക്ക് പുറപ്പെടും. വൈകീട്ട് 3.30ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ടീമിന് കണ്ണൂർ വാരിയേഴ്സ് എഫ്‌സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സ് യാത്രയയപ്പ് നൽകും.


ഞായറാഴ്ച രാത്രി 7.30ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് കണ്ണൂർ വാരിയേഴ്സ് എഫ്‌സി രണ്ടാം മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ നേരിടുന്നത്. ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്‌സിക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് വാരിയേഴ്സ് രണ്ടാം മത്സരത്തിനൊരുങ്ങുന്നത്.

ആഴ്ചയിലെ ഇലവനിൽ മൂന്ന് വാരിയേഴ്സ് താരങ്ങൾ

സൂപ്പർ ലീഗ് കേരളയിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആഴ്ചയിലെ ഇലവനിൽ മൂന്ന് കണ്ണൂർ വാരിയേഴ്സ് താരങ്ങൾ ഇടം നേടി. പ്രതിരോധ താരം മനോജ് എസ്, മധ്യനിര താരം ഏണസ്റ്റീൻ ലവ്സാംബ, അറ്റാക്കിങ് താരം അസിയർ ഗോമസ് എന്നിവരാണ് ആഴ്ചയിലെ മികച്ച ഇലവനിൽ ഇടംപിടിച്ചത്. തൃശൂർ മാജിക് എഫ്‌സിക്കെതിരായ ആദ്യ മത്സരത്തിൽ മൂന്ന് താരങ്ങളും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച പ്രകടനത്തിനുള്ള അംഗീകാരമായാണ് മൂവരും ആഴ്ചയിലെ ഇലവനിൽ ഇടം നേടിയത്.