ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാറ്റിവെച്ചു, ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാമ്പ് ഉപേക്ഷിച്ചു

Photo: Twitter/@indianFootball
- Advertisement -

കൊറോണ വൈറസ് പ്രശ്നം ലോകത്തെ ആകെ വലയ്ക്കുന്ന സാഹചര്യത്തിൽ ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാറ്റിവെക്കാൻ എ എഫ് സി തീരുമാനിച്ചു. ഔദ്യോഗികമായി ഇന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഉത് സംബന്ധിച്ച് അറിയിപ്പ് കിട്ടി. ഇന്ത്യയുടെ ഉൾപ്പെടെ ഇനി നടക്കാൻ ബാക്കിയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്കെ മാറ്റിവെക്കും.

ഈ മാസം അവസാനം നടക്കേണ്ട ഖത്തറിനെതിരായ മത്സരം ഉൾപ്പെടെ ഇന്ത്യയുടെ നാല് യോഗ്യതാ മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. മാർച്ച് 26നായിരുന്നു ഇന്ത്യ ഖത്തർ പോരാട്ടം നടക്കേണ്ടിയിരുന്നത്.

ഖത്തറിനെതിരായ മത്സരവും മാർച്ച് 31ന് നടക്കേണ്ട താജികിസ്താന് എതിരായ മത്സരവും, ജൂണിൽ നടക്കുന്ന അഫ്ഗാൻ, ബംഗ്ലാദേശ് മത്സരങ്ങളും ഇനി പുതിയ തീയതിയിൽ ആകും നടക്കുക. ഇന്ത്യയുടെ മാത്രമല്ല എ എഫ് സി നടത്തുന്ന മാർച്ചിലെയും ജൂണിലെയും എല്ലാ യോഗ്യതാ മത്സരങ്ങളും മാറ്റാൻ ആണ് തീരുമാനം. ഒക്ടോബറിലും നവംബറിലും ആകും ഇനി ഈ മത്സരങ്ങൾ നടക്കുക. യോഗ്യതാ മത്സരങ്ങൾ നീട്ടിയതോടെ ഇന്ത്യൻ ക്യാമ്പും ഉപേക്ഷിക്കും. ഈ ആഴ്ച ക്യാമ്പ് ആരംഭിക്കാൻ നേരത്തെ സ്റ്റിമാച് തീരുമാനിച്ചിരുന്നു.

Advertisement