“മികച്ച പ്രകടനം നടത്തിയാൽ അല്ലാതെ ധോണി ഇന്ത്യൻ ടീമിൽ തിരികെയെത്തില്ല”

- Advertisement -

ധോണി ടീമിൽ തിരികെ എത്തണമെങ്കിൽ അതിനു വേണ്ട പ്രകടനങ്ങൾ കാഴ്ചവെക്കേണ്ടി വരും എന്ന് വ്യക്തമാക്കി പുതിയ സെലക്ഷൻ കമ്മിറ്റി. സുനിൽ ജോഷിയുടെ നേതൃത്വത്തിൽ ഉള്ള പുതിയ ടീം സെലക്ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസം ഒത്തുചേർന്നിരുന്നു. ധോണിയെ ഇപ്പോൾ പരിഗണിക്കേണ്ടതില്ല എന്നും ഐ പി എല്ലിലെ പ്രകടനം നോക്കാം എന്നുമാണ് പുതിയ കമ്മിറ്റിയുടെയും തീരുമാനം.

ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വെച്ചാണ് ട്വി20 ലോകകപ്പ് ഫൈനൽ നടക്കുന്നത്. ഐ പി എല്ലിൽ ഗംഭീര പ്രകടനം ധോണി കാഴ്ചവെക്കുക ആണെങ്കിൽ മാത്രമെ ധോണിയെ ലോകകപ്പിലേക്ക് പരിഗണിക്കുകയുള്ളൂ. ക്രിക്കറ്റ് ലോകകപ്പിനു ശേഷം ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നു ധോണി ഇതുവരെ. 38കാരനായ താരം കഴിഞ്ഞ ആഴ്ച മുതൽ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഐ പി എല്ലിൽ തിളങ്ങി ധോണി തിരികെ ഇന്ത്യൻ ടീമിൽ എത്തണം എന്നാണ് ധോണിയുടെ ആരാധകർ ആഗ്രഹിക്കുന്നത്.

Advertisement