ഇന്ത്യൻ അണ്ടർ 16ക്ക് യു എ ഇയിൽ തുടർച്ചയായ മൂന്നാം വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യു എ ഇയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 16 ഫുട്ബോൾ ടീമിന് തുടർച്ചയായ മൂന്നാം ജയം. ഇന്നലെ നടന്ന മത്സരത്തിൽ യു എ ഇയിലെ പ്രാദേശിക ക്ലബായ അൽ വാസൽ എഫ് സിയെ ഇന്ത്യൻ കുട്ടികൾ തോൽപ്പിച്ചു. ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ അൽ നാസര ക്ലബിനെയുൻ ഇന്ത്യ വൻ സ്കോറിൽ തോൽപ്പിച്ചിരുന്നു. രണ്ടിനെതിരെ ആറു ഗോളുകൾക്കായിരുന്നു അൽ നാസറിനെതിരായ ഇന്ത്യയുടെ ജയം.

അതിനു മുമ്പ് അൽ ശബാബിനെയും ഇന്ത്യ തോൽപ്പിച്ചിരുന്നു. അവസാനമായി യു എ ഇയോടാണ് ഇന്ത്യ ഈ പര്യടനത്തിൽ പരാജയപ്പെട്ടത്.