സഹൽ ആദ്യ ഇലവനിൽ ഇല്ല, ഒമാനെതിരായ ഇന്ത്യൻ ടീം അറിയാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അഞ്ചാം മത്സരത്തിനായുള്ള ഇന്ത്യൻ ഇലവൻ പ്രഖ്യാപിച്ചു. ഒമാനെ നേരിടുന്നതിനായുള്ള ഇലവനാണ് സ്റ്റിമാച് പ്രഖ്യാപിച്ചത്. മലയാളി താരം സഹൽ അബ്ദുൽ സമദ് ഇന്ന് ആദ്യ ഇലവനിൽ ഇല്ല. ആശിഖ് കുരുണിയൻ ഫസ്റ്റ് ഇലവനിൽ ഉണ്ട്. ടീമിനൊപ്പം തിരിച്ചു ചേർന്ന അനസ് എടത്തൊടികയും ആദ്യ ഇലവനിൽ എത്തിയില്ല.

ആദിൽ ഖാൻ, രാഹുൽ ബെഹ്കെ, നിശു എന്നിവരാണ് ഇന്ന് ഇന്ത്യൻ ഡിഫൻസിൽ ഇറങ്ങുന്നത്. ആശിഖും വിങ്ബാക്കായി കളിച്ചേക്കും. ഫറൂഖ്, മൻവീർ എന്നിവർ ഇന്ന് അറ്റാക്കിൽ ഛേത്രിക്കും ഉദാന്തയ്ക്കും ഒപ്പം ഇറങ്ങുന്നുണ്ട്. യോഗ്യത റൗണ്ടിലെ ആദ്യ വിജയമാണ് ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത്.

ടീം;
ഗുർപ്രീത്, ബെഹ്കെ, ആദിൽ, നിശു, ആശിഖ്, , പ്രണോയ്യ്, ഉദാന്ത, ബ്രാണ്ടൻ,ഫറൂഖ്, മൻവീർ, ഛേത്രി