ഇന്ത്യയുടെ ഗ്രൂപ്പിൽ ഒമാന് രണ്ടാം വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യയുടെ ഗ്രൂപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒമാന് വിജയം. അഫ്ഗാനിസ്താനെ നേരിട്ട ഒമാൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ മത്സരത്തിൽ ഒമാൻ ഇന്ത്യയെ 2-1 എന്ന സ്കോറിന് തോൽപ്പിച്ചിരുന്നു. ഇന്നലെ ഒമാന് വേണ്ടി അൽ മുക്ബലി ഇരട്ട ഗോളുകൾ നേടി. അൽ ഗസാനിയാണ് മൂന്നാം ഗോൾ നേടിയത്.

ഈ വിജയത്തോടെ ഒമാന് രണ്ട് മത്സരങ്ങളിൽ നിന്നായി 6 പോയന്റായി. ഒമാൻ ഇപ്പോൾ രണ്ടാമതാണ് ഉള്ളത്. 7 പോയന്റുള്ള ഖത്തറാണ് ഒന്നാമത്. ഒരു പോയന്റ് മാത്രമുള്ള ഇന്ത്യ നാലാം സ്ഥനത്താണ്.