Football

ഇന്റർ കോണ്ടിനെന്റൽ കപ്പ് ഇന്ന് ആരംഭിക്കും, ഇന്ത്യ മംഗോളിയക്കെതിരെ

ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പിന് ഇന്ന് തുടക്കമാകും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ രാത്രി 7.30ന് നടക്കുന്ന മംഗോളിയയ്‌ക്കെതിരായ മത്സരത്തോടെ ഇന്ത്യയുയ്യെ ടൂർണമെന്റ്ന് ആരംഭമാകും. മത്സരം സ്റ്റാർ സ്‌പോർട്‌സ് 2, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, ജിയോ ടിവി എന്നിവയിൽ തത്സമയം കാണാം. ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന ലെബനനും വാനുവാട്ടുവും തമ്മിലുള്ള മത്സരത്തോടെ ആകും ടൂർണമെന്റ് ഉദ്ഘാടനമാവുക.

ഇന്ത്യ 23 06 08 22 34 40 198

2018ൽ മുംബൈയിൽ നടന്ന ഉദ്ഘാടന ടൂർണമെന്റിൽ ആതിഥേയരായ ഇന്ത്യ ഫൈനലിൽ കെനിയയെ 2-0ന് പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു. 2019 ൽ അഹമ്മദാബാദിൽ നടന്ന അവസാന പതിപ്പിൽ ഡിപിആർ കൊറിയ താജിക്കിസ്ഥാനെ പരാജയപ്പെടുത്തി കിരീടം ഉയർത്തി.

ഏഴ് മാസത്തിനുള്ളിൽ ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള ഒരുക്കമായാണ് ഇന്ത്യ ഈ മത്സരങ്ങൾ എല്ലാം കാണുന്നത്. മെയ് 15 മുതൽ ഇന്ത്യ ഭുവനേശ്വറിൽ ക്യാമ്പിലായിരുന്നു.
ഫിഫ റാങ്കിംഗിൽ 183-ാം സ്ഥാനത്താണ് ഇന്ത്യയുടെ ഇന്നത്തെ എതിരാളികളായ മംഗോളിയ ഉള്ളത്.