ഐ എഫ് എ ഷീൽഡ്; രണ്ടാം ജയത്തോടെ ടാറ്റ അക്കാദമി സെമി ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എഫ് എ ഷീൽഡിൽ ഗ്രൂപ്പ് ബിയിലെ സെമിഫൈനലിസ്റ്റുകളുടെ കാര്യം തീരുമാനമായി. ഇന്നലെ നടന്ന പോരിൽ ചർച്ചിൽ ബ്രദേഴ്സിനെ തോൽപ്പിച്ചതോടെയാണ് ടാറ്റ് സെമി ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ടാറ്റയുടെ വിജയം. ആദ്യ മത്സരത്തിൽ ബെംഗാൾ ഫുട്ബോൾ അക്കാദമിയെയും ടാറ്റ തോൽപ്പിച്ചിരുന്നു.

ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ വീതം കഴിഞ്ഞപ്പോൾ രണ്ട് വിജയം വീതം സ്വന്തമാക്കിയ മോഹൻ ബഗാനും ടാറ്റയുമാണ് സെമിയിലേക്ക് കടന്നത്. രണ്ടിൽ രണ്ടും പരാജയപ്പെട്ട ചർച്ചിൽ ബ്രദേഴ്സും ബംഗാൾ ഫുട്ബോൾ അക്കാദമിയും സെമി എത്തില്ല എന്ന് ഇതോടെ ഉറപ്പായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial