Football

രണ്ട് മത്സരങ്ങൾ, 15 ഗോളുകൾ, ഗോൾ മഴയുമായി ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും

ഐ എഫ് എ ഷീൽഡിൽ ഇന്ന് നടന്ന മത്സരങ്ങളിൽ മോഹൻ ബഗാനും, ഈസ്റ്റ് ബംഗാളിനും വൻ വിജയങ്ങൾ വിജയം. ചർച്ചിൽ ബ്രദേഴ്സിനെ നേരിട്ട മോഹൻ ബഗാൻ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് വിജയിച്ചത്. മോഹൻ ബഗാനായി സുഭാ ഘോഷ് നാലു ഗോളുകൾ നേടി‌‌. ഒപ്പം കൗസിക് സാന്ദ്ര അണ്ട് ഗോളുകളും, സൗരവ് ദാസ് ഒരു ഗോളുൻ നേടി.

ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ സൈൽ എഫ് സിയെ ആണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial