ക്രിസ്റ്റിയാനോ റൊണാൾഡോ എത്തും മുൻപേ നേട്ടമുണ്ടാക്കി യുവന്റസ്

- Advertisement -

ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റിയാനോ എന്നതിൽ ഫുട്ബോൾ ആരാധകർക്കൊന്നും എതിരഭിപ്രായമുണ്ടാകില്ല. കോടികൾ മറിയുന്ന ട്രാൻസ്ഫർ മാർക്കറ്റിൽ സൂപ്പർ താരമെത്തുമെന്നത് ഫുട്ബോൾ ലോകത്തെ ഒട്ടാകെ മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. റയൽ മാഡ്രിഡ് വിട്ട് യുവന്റസിൽ ചേക്കേറാൻ ഇരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന അഭ്യൂഹങ്ങൾ കൊണ്ട് സീരി എ ചാമ്പ്യന്മാരായ യുവന്റസും നേട്ടമുണ്ടാക്കിയിരിക്കുകയാണ്. മൂന്നു ദിവസങ്ങൾക്ക് മുൻപ് 775 മില്യൺ ഡോളറുകൾ മാർക്കറ്റ് വാല്യൂ ഉണ്ടായിരുന്ന യുവന്റസിന്റെ ഇന്നത്തെ ഷെയർ മാർക്കറ്റ് വാല്യൂ 914 മില്യൺ ഡോളറുകളാണ്.

സിദാന്റെ റയലിൽ നിന്നുമുള്ള വിടപറയലിനു ശേഷം ക്രിസ്റ്യാനോയുടെ ട്രാൻസ്ഫർ റൂമറുകൾ ഉയർന്നിരുന്നു. എന്നാൽ ലോകകപ്പിൽ നിന്നുമുള്ള പോർച്ചുഗലിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലാണ് ട്രൻസ്ഫെർ മാർക്കറ്റിൽ അരങ്ങ് കൊഴുപ്പിച്ചത്. ഏകദേശം നൂറു മില്യൺ യൂറോ തുകയ്ക്കാണ് യുവന്റസ് റയൽ മാഡ്രിഡ് ക്ലബുകൾ തമ്മിൽ റൊണാൾഡോക്ക് വേണ്ടി കരാറിൽ എത്തുമെന്ന് റിപ്പോർട്ടുകൾ വരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement