ഐ എഫ് എ ഷീൽഡ്; ഈസ്റ്റ് ബംഗാളും സൈലും സെമിയിൽ

- Advertisement -

ഐ എഫ് എ ഷീൽഡിൽ ഗ്രൂപ്പ് എയിൽ സെമി ഫൈനലിസ്റ്റുകളുടെ കാര്യവും തീരുമാനമായി. ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളും സൈൽ എഫ് സിയും വിജയിച്ചതോടെയാണ് സെമിയിൽ ആരെത്തും എന്ന് തീരുമാനമായത്. ഇന്ന് എതിരില്ലാത്ത നാലു ഗോളുകൾക്ക് മൊഹന്മദൻസിനെ തോൽപ്പിച്ചാണ് ഈസ്റ്റ് ബംഗാൾ സെമി ഉറപ്പിച്ചത്. ഈസ്റ്റ് ബംഗാളിനായി ലാൽചൻഹിമ ഇരട്ട ഗോളുകൾ നേടി. സുബോനിൽ ഘോഷും സില്വാനയുമാണ് മറ്റു ഗോളുകൾ നേടിയത്.

അത്ലറ്റിക്കോ കൊൽക്കത്തയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സൈൽ എഫ് സി സെമി ഉറപ്പിച്ചത്. 9 പോയന്റുമായി ഈസ്റ്റ് ബംഗാൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടി. ഗ്രൂപ്പ് ബിയിൽ നേരത്തെ തന്നെ മോഹൻ ബഗാനും ടാറ്റമിയും സെമി ഉറപ്പിച്ചിരുന്നു. നാളെ നടക്കുന്ന ടാറ്റ അക്കാദമി v ബഗാൻ മത്സരത്തിനു ശേഷമെ സെമിയിൽ ആര് ആരെ നേരിടും എന്ന് തീരുമാനമാകു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement