പ്രശംസകൾ ശ്രദ്ധിക്കരുത് എന്ന് എമ്പപ്പെയോട് ഇബ്രാഹിമോവിച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചുറ്റുമുള്ളവർ പറയുന്നത് ശ്രദ്ധിക്കരുന്ന ഉപദേശം എമ്പപ്പെയ്ക്ക് നൽകി സ്ലാട്ടാൻ ഇബ്രാഹിമോവിച്. എമ്പപ്പെ മികച്ച രീതിയിലാണ് ഇപ്പോൾ കളിക്കുന്നത്. വലിയ താരമായി തന്നെ എമ്പപ്പെ മാറും. ഇബ്രാഹിമോവിച് പറയുന്നു. പക്ഷെ ചുറ്റുമുള്ളവറ്റ് വലിയ താരമായി ഇപ്പോൾ വാഴ്ത്തുന്നത് ശ്രദ്ധിക്കരുത്. കഠിനമായി ട്രെയിൻ ചെയ്യണം അതു മാത്രമെ നല്ല ഫുട്ബോളറാക്കി മാറ്റു എന്നും ഇബ്രാഹിമോവിച് പറഞ്ഞു.

എമ്പപ്പെ ചെറുപ്പമാണ്, ഇപ്പോൾ തന്നെ കുറേ കിരീടങ്ങൾ നേടാൻ എമ്പപ്പെയ്ക്ക് ആയി. അത് വലിയ കാര്യമാണ് ഇബ്രാഹിമോവിച് പറഞ്ഞു. എമ്പപ്പെ ഇപ്പോൾ നന്നായി കളിക്കുന്നുണ്ട് എന്നും ഇനിയും നന്നായി കളിക്കും എന്നും ഇബ്ര പറഞ്ഞു. മേജർ ലീഗ് സോക്കർ സീസൺ ആരംഭിക്കാനൊരിക്കെ നൽകിയ ഇന്റർവ്യൂവിലാണ് ഇബ്രാഹിമോവിച് എമ്പപ്പെയെ കുറിച്ച് സംസാരിച്ചത്.