ഹൗസേം ഔവാറിനെ സ്വന്തമാക്കുന്നതിന് അടുത്ത് റോമ

Newsroom

Picsart 23 05 07 18 29 51 939
Download the Fanport app now!
Appstore Badge
Google Play Badge 1

ലിയോണിൽ നിന്ന് ഹൗസേം ഔവാറിനെ സൗജന്യ ട്രാൻസ്ഫറിൽ സൈൻ ചെയ്യുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് എഎസ് റോമ. 24-കാരനായ മിഡ്ഫീൽഡർ ഇറ്റാലിയൻ ക്ലബ്ബുമായി ഒരു പുതിയ കരാർ ഉടൻ ഒപ്പിടും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 2028 വരെ സ്റ്റേഡിയോ ഒളിമ്പിക്കോയിൽ അദ്ദേഹത്തെ നിലനിർത്തുന്ന കരാർ ആകും ഒപ്പുവെക്കുക. ലിയോണിലെ ഔവാറിന്റെ കരാർ ഈ സീസണിൽ അവസാനിക്കാൻ ഇരിക്കുകയാണ്.

റോമ05 07 18 30 05 506

നിരവധി മുൻനിര യൂറോപ്യൻ ക്ലബ്ബുകൾ താരത്തെ പിന്തുടർന്നുണ്ടായിരുന്നു. ലിയോണിലെ യൂത്ത് റാങ്കുകളിലൂടെ കടന്നുവന്ന ഓവർ 2017-ൽ ആദ്യ ടീമിനായി അരങ്ങേറ്റം കുറിച്ചു. 2017/ലെ യുവേഫ യൂറോപ്പ ലീഗിന്റെ സെമിഫൈനലിൽ എത്താൻ ലിയോണിനെ സഹായിച്ചിരുന്നു. ലിയോണിന് വേണ്ടി 250ൽ അധികം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ദേശീയ ടീമിനായും താരം കളിച്ചിട്ടുണ്ട്.