ആരാധകരുടെ പിന്തുണ മികച്ച പ്രകടനത്തിന് തുണയായി – ഗുർപ്രീത് സിംഗ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ ഇന്ത്യ ഗോൾ രഹിത സമനിലയിൽ തളച്ചു. കഴിഞ്ഞ 8 മത്സരങ്ങളിൽ ഏഷ്യൻ എതിരാളികൾക്കെതിരെ 25 ഗോളുകൾ അടിച്ച് കൂട്ടിയ ആവേശത്തിലെത്തിയ ഖത്തറിനെ പിടിച്ചു കെട്ടിയത് ഗുർപ്രീത് സിംഗും ഇന്ത്യൻ പ്രതിരോധവും ചേർന്നാണ്. ഗുർപ്രീതിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഖത്തറിനെതിരെ. മത്സരശേഷം പ്രതികരിച്ച ഗുർപ്രീത് സിംഗ് ആരാധകരുടെ മികച്ച പിന്തുണയാണ് കളിക്കളത്തിൽ തങ്ങളെ മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചതെന്ന് വ്യക്തമാക്കി.

എവേ മാച്ചായിരുന്നിട്ട് കൂടി മത്സരമുടനീളം ഹോം മാച്ച് പ്രതീതി ഉണ്ടാക്കി ബ്ലൂ ടൈഗേഴ്സിന്റെ ആത്മവിശ്വാസം ഉയർത്തിയത് ഇന്ത്യൻ ആരാധകരാണെന്ന് ഗുർപ്രീത് സിംഗ് പറഞ്ഞു. ടീം എഫർട്ടിനുള്ള പ്രതിഫലമാണ് ഈ സമനിലയെന്ന് പറഞ്ഞ ഗുർപ്രീത് സിംഗ് ഇന്ത്യൻ ആരാധകരോട് നന്ദി പറയുകയും ചെയ്തു. ഇനി കൊൽകത്തയിൽ വെച്ച് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.