ഗോൾഡൻ ഷൂ മെസ്സിക്ക് സമ്മാനിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്യൻ ലീഗുകളിലെ കഴിഞ്ഞ സീസണിലെ ഗോളടിക്കുള്ള ഗോൾഡൻ ഷൂ മെസ്സിക്ക് സമ്മാനിച്ചു. ലാലിഗയിൽ 36 ഗോളുകൾ നേടിയാണ് മെസ്സി കഴിഞ്ഞ സീസണിൽ ഗോൾഡൻ ഷൂവിന് അർഹനായത്. ഇന്നലെ നടന്ന ചടങ്ങിൽ മെസ്സിയുടെ ഭാര്യയും രണ്ട് മക്കളും ചേർന്നാണ് പുരസ്കാരം കൈപറ്റിയത്.

യൂറോപ്പിലെ ടോപ് 5 ലീഗുകളിലെയും ടോപ് സ്കോറർ ആയി ഫിനിഷ് ചെയ്യുന്ന താരത്തിനാണ് ഗോൾഡൻ ഷൂ ലഭിക്കുക. എമ്പപ്പെ മാത്രമായിരുന്നു മെസ്സിക്ക് വെല്ലുവിളി ആയി ഈ കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്നത്. എമ്പപ്പെ 33 ഗോളുകളായിരുന്നു കഴിഞ്ഞ സീസണിൽ നേടിയത്. മെസ്സിയുടെ ആറാം ഗോൾഡൻ ഷൂ പുരസ്കാരമാണിത്. അവസാന മൂന്ന് സീസണിലും മെസ്സി തന്നെയാണ് ഗോൾഡൻ ഷൂ സ്വന്തമാക്കിയത്.