സെർബിയൻ മിഡ്‌ഫീൽഡർ നിക്കോള സ്റ്റൊഹനോവിച്ചിനെ ഗോകുലം കേരള എഫ്‌സി സ്വന്തമാക്കി

Newsroom

Picsart 24 01 02 20 39 52 682
Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരള എഫ്‌സി സെർബിയൻ മിഡ്‌ഫീൽഡർ നിക്കോള സ്റ്റോഹാനോവിച്ചിനെ സ്വന്തമാക്കി. ഐ-ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്‌സിയിൽ നിന്നാണ് താരത്തെയാണ് ഗോകുലം സൈൻ ചെയ്തത്. മുഹമ്മദൻ എസ്‌സിയുടെ മുൻ ക്യാപ്റ്റനായിരുന്നു. ലീഗിൽ ഇരുപത്തിയഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും പത്ത് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. മോണ്ടിനെഗ്രിൻ ക്ലബ്ബുകളായ ഒ എഫ് കെ പെട്രോവാക്, എഫ് എഫ് കെ ഡെസിക് തുസി എന്നിവയ്ക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്.

Picsart 24 01 02 20 38 45 919

ജനുവരി ആദ്യവാരം നിക്കോള ടീം ക്യാമ്പിൽ ചേരും. ജനുവരി 11 മുതൽ 21 വരെ ഒഡീഷയിൽ നടക്കുന്ന സൂപ്പർ കപ്പിന്റെ പ്രാഥമിക റൗണ്ടിൽ ടീമിനായി നിക്കോള കളിക്കും.ഇപ്പോൾ ഇടവേളയ്ക്ക് പിരിഞ്ഞ ഐ ലീഗിൽ പതിനേഴു പോയിന്റുമായി ഗോകുലം ആറാം സ്ഥാനത്താണ്.
“നിക്കോള സ്റ്റൊജനോവിച്ചിനെ സൈൻ ചെയ്തത് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ നേതൃപാടവവും പ്രശംസനീയമായ പ്രകടന റെക്കോർഡും അദ്ദേഹത്തെ ഞങ്ങളുടെ ടീമിലെ മികച്ച കൂട്ടിച്ചേർക്കലാക്കി മാറ്റുന്നു”. ക്ലബ്ബ് പ്രസിഡന്റ് വി.സി.പ്രവീൺ പറഞ്ഞു.