കേരള വനിതാ ലീഗിൽ വിജയം തുടർന്ന് ഗോകുലം കേരള, കേരള ബ്ലാസ്റ്റേഴ്സിന് തൊട്ടു പിറകിൽ

Newsroom

Img 20220921 Wa0118
Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരളക്ക് കേരള വനിതാ ലീഗിൽ ഒരു വലിയ വിജയം കൂടെ. അവർ ഇന്ന് ലൂക്ക സോക്കറിനെതിരെയും ഗോളുകൾ അടിച്ചു കൂട്ടി. എതിരില്ലാത്ത 11 ഗോളുകളുടെ വിജയം ആണ് ക്ലബ് ഇന്ന് നേടിയത്. ഗോകുലം കേരളയുടെ തുടർച്ചയായ ആറാം വിജയമാണിത്.

ഗോകുലം കേരള

ഇന്ന് ഗോകുലത്തിനായി എട്ടു ഗോളുകളും സ്കോർ ചെയ്തത് ഘാന താരമായ വിവിയൻ ആണ്. അഭിരാമി, മാനസ, സോണിയ എന്നിവർ ഒരോ ഗോളുകൾ വീതവും സ്കോർ ചെയ്തു. ആറ് മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ഗോകുലം കേരള ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. ഒരു മത്സരം കൂടുതൽ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് 19 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു.

6 മത്സരങ്ങളിൽ നിന്ന് ഗോകുലം 67 ഗോളുകൾ അടിച്ചു കഴിഞ്ഞു. ഒറ്റ ഗോൾ വഴങ്ങിയിട്ടില്ല.