വൻ വിജയത്തോടെ സെമി പ്രതീക്ഷ കാത്ത് ഗോകുലം കേരള

Newsroom

Picsart 23 03 01 19 06 20 948
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗിലെ സൂപ്പർ സിക്‌സ് മത്സരത്തിൽ കോവളം എഫ്‌സിക്കെതിരെ ഗോകുലം കേരള എഫ്‌സി 4-0ന്റെ തകർപ്പൻ ജയം സ്വന്തമാക്കി. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 24-ാം മിനിറ്റിൽ ഗോകുലം കേരളയുടെ അർജുൻ ജയരാജ് ആദ്യ ഗോളും 39-ാം മിനിറ്റിൽ സാമുവൽ രണ്ടാം ഗോളും നേടി.

Picsart 23 03 01 19 06 34 073

രണ്ടാം പകുതിയിൽ ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി 77-ാം മിനിറ്റിൽ സ്റ്റീഫനും കളിയുടെ അവസാന നിമിഷം ഗോഡ്ഫ്രെയും ഗോൾ കണ്ടെത്തി. ഇരുവരും ബെഞ്ചിൽ നിന്ന് വന്നാണ് ഗോൾ നേടിയത്‌. മൂന്ന് മത്സരങ്ങളിൽ നിന്നുള്ള ഗോകുലം കേരളയുടെ ആദ്യ വിജയമാണിത്. ഇത് 3 പോയിന്റുമായി ലീഗ് പട്ടികയിൽ ഗോകുലത്തെ മൂന്നാം സ്ഥാനത്തെത്തി. ഗോകുലം കേരളയ്‌ക്കൊപ്പം തുല്യ പോയന്റുകളുണ്ട് എങ്കിലും കോവളം എഫ്‌സി ഗോൾ ഡിഫറൻസിൽ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.