ഗോകുലം കേരളയുടെ എ എഫ് സി കപ്പ് മത്സരങ്ങളുടെ തീയതി ആയി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത സീസണിലെ എ എഫ് സി കപ്പിനും എ എഫ് സി ചാമ്പ്യൻസ് ലീഗിനും ഉള്ള തീയതികൾ എ എഫ് സി പ്രഖ്യാപിച്ചു. ഒരോ ഗ്രൂപ്പിലെയും മത്സരങ്ങൾ ഒരോ നഗരത്തിൽ നടത്തുന്ന രീതിയിലാകും അടുത്ത വർഷത്തെ ടൂർണമെന്റും നടക്കുക. ഒറ്റ പാദമായി മാത്രമാകും കൊറോണ കാരണം മത്സരമായാകും നടത്തുക. ഐ എസ് എൽ ലീഗ് ഷീൽഡ് സ്വന്തമാക്കി എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയ മുംബൈ സിറ്റിയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അടുത്ത വർഷം മെയ് 10 മുതൽ മെയ് 26 വരെ നടക്കും. വേദിയും ഫിക്സ്ചറുകളും പിന്നീട് തീരുമാനിക്കും.

ഐ ലീഗ് വിജയിച്ച് എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയ ഗോകുലം കേരളയുടെ മത്സരങ്ങൾ അടുത്ത വർഷം മെയ് 18 മുതൽ മെയ് 24വരെയാകും നടക്കുക. ഗോകുലത്തിന്റെ ഗ്രൂപ്പിലെ ടീമുകൾ ഇപ്പോഴും തീരുമാനായിട്ടില്ല. ഈ സീസണിലെ എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇതുവരെ കൊറോണ കാരണം ആരംഭിക്കാൻ ആയിട്ടില്ല. എ എഫ് സി കപ്പിന്റെ അടുത്ത സീസണിലേക്ക് യോഗ്യത നേടിയ എ ടി കെ മോഹൻ ബഗാൻ അവരുടെ പ്ലേ ഓഫ് മത്സരം അടുത്ത വർഷം ഏപ്രിൽ 19നും കളിക്കും.