ഗോകുലം vs ഈസ്റ്റ് ബംഗാൾ, റിയൽ കാശ്മീർ vs മോഹൻ ബഗാൻ, ഡ്യൂറണ്ട് കപ്പ് സെമി ഫൈനൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഡ്യൂറണ്ട് കപ്പിലെ സെമി ഫൈനൽ ലൈനപ്പ് ആയി. ഗ്രൂപ്പ് മത്സരങ്ങൾ ഇനിയും ബാക്കി നിൽക്കെ നാലു ഗ്രൂപ്പ് ചാമ്പ്യന്മാരും തീരുമാനമായിരിക്കുകയാണ്. ഗ്രൂപ്പ് എയിൽ എല്ലാ മത്സരങ്ങളും ജയിച്ച് ഈസ്റ്റ് ബംഗാൾ ചാമ്പ്യന്മാരായാണ് സെമിയിൽ എത്തിയത്. ബെംഗളൂരു എഫ് സി, ആർമി ഗ്രീൻ, ജംഷദ്പൂർ എന്നിവരെ ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തി.

ഗ്രൂപ്പ് ബി മോഹൻ ബഗാനാണ് സ്വന്തമാക്കിയത്. ബഗാനും കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചു. എടികെയും മുഹമ്മദൻസും ഇന്ത്യൻ നേവിയും ആണ് ബഗാന്റെ കയ്യിൽ നിന്ന് ഗ്രൂപ്പ് ഘട്ടത്തിൽ പരാജയം ഏറ്റുവാങ്ങിയത്. ഗ്രൂപ്പ് സിയിൽ നിന്ന് റിയൽ കാശ്മീർ ആണ് സെമി ഉറപ്പിച്ചത്. ചെന്നൈ സിറ്റിയെയും ആർമി ഗ്രീനിനെയും തോൽപ്പിച്ച റിയൽ കാശ്മീർ എഫ് സി ഗോവയോട് സമനില വഴങ്ങി.

ഗ്രൂപ്പ് ഡിയിൽ കേരള ക്ലബായ ഗോകുലം കേരള എഫ് സി ആണ് സെമി ഉറപ്പിച്ചത്. ഒരു മത്സരം ഇനിയും ബാക്കിയുള്ള ഗോകുലം ആദ്യ രണ്ട് മത്സരങ്ങളിൽ ചെന്നൈയിനെയും എയർ ഫോഴ്സിനെയും തോൽപ്പിച്ചിരുന്നു. ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഗോകുലം ട്രാവുവിനെ നേരിടും. ഗോകുലം കേരള എഫ് സി ഈസ്റ്റ് ബംഗാളിനെയും, മോഹൻ ബഗാൻ റിയൽ കാശ്മീരിനെയും ആകും സെമിയിൽ നേരിടുക. ഓഗസ്റ്റ് 21നാകും സെമി ഫൈനലുകൾ നടക്കുക. സ്റ്റാർസ്പോർട്സിൽ തത്സമയം മത്സരങ്ങൾ കാണാം.