കോളേജുകൾ തയ്യാർ, ഗോൾ ടൂർണമെന്റിന് നാളെ തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ എക്സ്പ്രസ്സ് അണിയിച്ചൊരുക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച ഇന്റർ കോളേജ് ടൂർണമെന്റായ ഗോൾ ടൂർണമെന്റിന് നാളെ തുടക്കം. ഗോൾ 2019 എന്നറിയപ്പെടുന്ന ടൂർണമെന്റ് ഗോളിന്റെ എട്ടാമത് എഡിഷനാണ്. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിലാണ് ഇത്തവണയും ഗോൾ ഫുട്ബോൾ മത്സരം നടക്കുന്നത്. കഴിഞ്ഞ തവണ ഫ്ലഡ് ലൈറ്റിന് കീഴിൽ നടത്തിയ ടൂർണമെന്റ് സംഘാടന മികവു കൊണ്ടു ശ്രദ്ധേയമായിരുന്നു.

നാളെ രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ എസ് എച് കോളേജ് തേവര എസ് എൻ കോളേജ് ഷൊർണ്ണൂരിനെ നേരിടും. രണ്ടാം മത്സരത്തിൽ യു സി കോളേജ് ആലുവ എം ഇ എസ് വളാഞ്ചേരിയേയും നേരിടും. ആദ്യ മത്സരം 6 മണിക്കും രണ്ടാം മത്സരം 8 മണിക്കുമാണ് നടക്കുക.

24 കോളേജുകൾ ഇത്തവണയും ഗോൾ ടൂർണമെന്റിൽ പങ്കെടുക്കും. ജനുവരി ഇരുപതിനാകും ഫൈനൽ നടക്കുക. കഴിഞ്ഞ തവണ ശ്രീ കേരളവർമ്മ തൃശ്ശൂർ ആയിരുന്നു ചാമ്പ്യന്മാർ ആയത്. ഫൈനലിൽ സെന്റ് തോമസ് കോളേജിനെ ആയിരുന്നു കേരളവർമ്മ പരാജയപ്പെടുത്തിയത്.