ഗോൾ ടൂർണമെന്റ്; എം ഐ സി മലപ്പുറം പെനാൾട്ടി ഷൂട്ടൗട്ടിൽ യു സിയെ വീഴ്ത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന ഇന്ത്യൻ എക്സ്പ്രസ് ഗോൾ ടൂർണമെന്റിന്റെ രണ്ടാം മത്സരത്തിൽ എം ഐ സി ആർട്സ് ആൻഡ് സയൻസ് കോളേജിന് ജയം. ആലുവ യു സി കോളേജിനെ ആണ് എം ഐ സി തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു എം ഐ സിയുടെ ജയം. നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയിലായിരുന്നു.

ജയത്തോടെ എം ഐ സി പ്രീ ക്വാർട്ടറിലേക്ക് കടന്നു. 27ആം തീയതി നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ എം ഐ സി കോളേജ്, കേരള വർമ്മ കോളേജ് തൃശ്ശൂരിനെ നേരിടും.

ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുക. ആദ്യ മത്സരത്തിൽ എം ഇ എസ് കോളേജ് മമ്പാട്, ശ്രീ ശങ്കര കോളേജ് കാലടിയേയും, രണ്ടാം മത്സരത്തിൽ സെന്റ് സേവിയർ കോളേജ് തുമ്പ, പയ്യന്നൂർ കോളേജിനേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial