ഗോൾ ടൂർണമെന്റ്; അഫ്ദാലിന് ഹാട്രിക്ക്, ശ്രീ ശങ്കര കോളേജിനെ തകർത്ത് എം ഇ എസ് മമ്പാട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ എക്സ്പ്രസ്സ് ഗോൾ ടൂർണമെന്റിന്റെ രണ്ടാം ദിവസം എം ഇ എസ് മമ്പാടിന് തകർപ്പൻ ജയം. ശ്രീ ശങ്കര കോളേജ് കാലടിയെ നേരിട്ട എം ഇ എസ് എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. കേരള സന്തോഷ് ട്രോഫി താരം അഫ്ദാലിന്റെ ഹാട്രിക്കാണ് എം ഇ എസ് മമ്പാടിന്റെ ജയത്തിന് കരുത്തായത്.

അഫ്ദാലിനൊപ്പം ക്യാപ്റ്റ് ഇനാസ് റഹ്മാൻ രണ്ടു ഗോളുമായുൻ തിളങ്ങി. നിലവിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായ എം ഇ എസിനോട് മുട്ടിനിൽക്കാൻ വരെ ശ്രീ ശങ്കര കോളേജ് കാലടിക്ക് ഇന്നായില്ല. അഖിൽ ടിയും ഇന്ന് മമ്പാടിനായി ഗോൾ നേടി.

28ന് നടക്കുന്ന പ്രീക്വാർട്ടറിൽ ഇന്നത്തെ ജേതാക്കളായ എം ഇ എസ് മമ്പാട്, ക്രിസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial