ഘാന യുവതാരം സ്റ്റീഫൻ കേരള യുണൈറ്റഡിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗിനായി ഒരുങ്ങുന്ന കേരള യുണൈറ്റഡ് ഒരു വിദേശ താരത്തെ സൈൻ ചെയ്തു. മുമ്പ് ഗോകുലം കേരളയുടെ ഭാഗമായിരുന്ന സ്റ്റീഫൻ അബേകു ആണ് കേരള യുണൈറ്റഡിൽ എത്തിയിരിക്കുന്നത്‌. സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാണ് സ്റ്റീഫൻ. 20കാരനായ താരം മുമ്പ് ഘാനയുടെ യുവ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

2018-19 സീസണിലായിരുന്നു സ്റ്റീഫൻ ഗോകുലത്തിനൊപ്പം ഉണ്ടായിരുന്നത്. ഗോകുലം റിസേർവ്സ് ടീമിനൊപ്പം മേയർസ് കപ്പിലും ബോദൂസ കപ്പിലു സ്റ്റീഫൻ കളിച്ചിട്ടുണ്ട്. കേരള പ്രീമിയർ ലീഗ് കിരീടമാണ് തന്റെ ലക്ഷ്യം എന്നും കേരള യുണൈറ്റഡിനൊപ്പം നേടാവുന്ന അത്ര കിരീടം തനിക്ക് നേടണം എന്നും സ്റ്റീഫൻ കരാ ഒപ്പുവെച്ച ശേഷം പറഞ്ഞു.