ജർമ്മനിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ യുവതാരങ്ങൾക്ക് തോൽവി

Newsroom

Picsart 23 05 18 10 51 05 475
Download the Fanport app now!
Appstore Badge
Google Play Badge 1

സ്റ്റട്ട്ഗാർട്ടിലെ മെഴ്‌സിഡസ് ബെൻസ് അരീനയിൽ നടന്ന പരിശീലന മത്സരത്തിൽ VFB സ്റ്റട്ട്ഗാർട്ടിന്റെ U-16/19 മിക്സഡ് ടീമിനെതിരെ ഇന്ത്യ അണ്ടർ 17 പുരുഷ ദേശീയ ടീം 1-3 ന് തോറ്റു. ജർമ്മൻ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരമായിരുന്നു ഇത്‌.

സ്പെയിനിൽ നിരവധി സന്നാഹ മത്സരങ്ങൾ കളിച്ചതിന് ശേഷം ആണ് ബിബിയാനോ ഫെർണാണ്ടസ് പരിശീലിപ്പിക്കുന്ന ഇന്ത്യ U-17 സ്ക്വാഡ് ജർമ്മനിയിക് എത്തിയത്.അടുത്ത മാസം തായ്‌ലൻഡിൽ നടക്കുന്ന എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ‌. ഇന്ന് സ്റ്റുട്ട്ഗർട് ആദ്യ പകുതിയിൽ തന്നെ 2 ഗോളിന് മുന്നിൽ എത്തിയിരുന്നു. ഒരു പെനാൾട്ടിയിലൂടെ ശാശ്വത് ആണ് ഇന്ത്യയുടെ ഒരു ഗോൾ നേടിയത്.