ഗവിക്ക് എ സി എൽ ഇഞ്ച്വറി, ഈ സീസൺ നഷ്ടമാകും!!

Newsroom

Picsart 23 11 20 10 30 18 719
Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ യുവ മിഡ്ഫീൽഡർ ഗവി ഇനി ഈ സീസണിൽ കളിക്കാൻ സാധ്യതയില്ല. ഇന്നലെ സ്പെയിനു വേണ്ടി കളിക്കുന്നതിന് ഇടയിൽ ഏറ്റ പരിക്കാണ് ഗവിക്ക് വലിയ തിരിച്ചടിയായത്. ജോർജിയയുമായുള്ള സ്പെയിനിന്റെ യൂറോ 2024 യോഗ്യതാ മത്സരത്തിനിടെ ഗവി കാൽമുട്ടിന്്
ഗുരുതരമായി പരിക്കേൽക്കുക ആയിരുന്നു‌. 19കാരൻ കണ്ണീരോടെ ആണ് പിച്ച് വിട്ടത്‌.

ഗവി 23 11 20 10 30 30 207

എ സി എൽ ഇഞ്ച്വറി ആയത് കൊണ്ട് തന്നെ ഇനി ഈ സീസണിൽ ഗവി കളിക്കുന്നത് കാണാൻ സാധ്യത കുറവാണ്. ചുരുങ്ങിയത് ഏഴ് മാസം എങ്കിലും ഗവി പുറത്തിരിക്കേണ്ടി വരും. ബാഴ്സലോണ ടീമിൽ വലിയ സ്വാധീനം ഉള്ള താരത്തെ നീണ്ടാകാലത്തേക്ക് നഷ്ടപ്പെടുന്നത് അവരുടെ കിരീട പ്രതീക്ഷയെ വരെ ബാധിക്കും.