ഫ്രഞ്ച് കപ്പ് ഫൈനൽ ഇന്ന്, കിരീടം ഉറപ്പിക്കാൻ പി എസ് ജി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഫ്രാൻസിൽ ഔദ്യോഗിക ഫുട്ബോൾ മത്സരം നടക്കുകയാണ്. ഇന്ന്
ഫ്രഞ്ച് നാഷൺസ് കപ്പ് ഫൈനൽ പി എസ് ജി സെന്റ് എറ്റിയെനെ ആണ് നേരിടുക‌ മാർച്ചിൽ നടക്കേണ്ടിയിരുന്ന ഫൈനൽ ആയിരുന്നു ഇത്. ലീഗ് കിരീടം ഇതിനകം തന്നെ ഉറപ്പിച്ച പി എസ് ജി ലീഗിൽ നിരാശ മാത്രം ഈ സീസണിൽ സ്വന്തമാക്കിയ സെന്റ് എറ്റിയെനെ ആണ് നേരിടുന്നത്.

കഴിഞ്ഞ ആഴ്ചയിൽ കളിച്ച സന്നാഹ മത്സരങ്ങളിൽ എല്ലാം ഗോളടിച്ചു കൂട്ടിയ പി എസ് ജി സെന്റ് എറ്റിയനെ അനായാസം കീഴടക്കാം എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഇന്ന് രാത്രി 12.40നാണ് മത്സരം നടക്കുന്നത്. അടുത്ത ആഴ്ച ഫ്രഞ്ച് ലീഗ് കപ്പ് ഫൈനലിൽ ലിയോണിനെയും പി എസ് ജിക്ക് നേരിടാനുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തിന് 5000 കാണികളെ പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾക്ക് കിട്ടിയ ടിക്കറ്റുകളുടെ എണ്ണം കുറവാണ് എന്ന കാരണം പറഞ്ഞ് സെന്റ് എറ്റിയൻ ആരാധകർ മത്സരം ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.