ഗ്രീൻവുഡും ഫിൽ ഫോഡനും ഇംഗ്ലണ്ട് ദേശീയ ടീമിൽ ഇടമില്ല, സാക ആദ്യമായി ടീമിൽ

Img 20201001 225848
- Advertisement -

ഈ മാസം നടകുന്ന മൂന്ന് മത്സരങ്ങൾക്കായുള്ള ഇംഗ്ലണ്ട് ഫുട്ബോൾ ടീം പ്രഖ്യാപിച്ചു. മൂന്ന് പുതിയ താരങ്ങളെ പരിശീലകൻ സൗത്ത്ഗേറ്റ് 24 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സ്ട്രൈക്കർ മേസൺ ഗ്രീൻവുഡ്, മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഫിൽ ഫോഡൻ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ തവണ ടീമിൽ എടുത്തപ്പോൾ കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചതിന് ഫോഡനും ഗ്രീൻവുഡും നടപടി നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും ടീമിൽ നിന്ന് ഒഴിവാക്കിയത്.

ആഴ്സണൽ താരം ബുകയാകോ സാക, എവർട്ടണായി ഗോളടിച്ച് കൂട്ടുന്ന കാൾവട് ലൂവിൻ, ലെസ്റ്റർ സിറ്റി താരം ഹാർവി ബാർൻസ് എന്നിവരാണ് രാജ്യത്തിനായി ആദ്യമായി കളിക്കാൻ പോകുന്നവർ. യുവേഫ നാഷൻസ് ലീഗിൽ ഡെന്മാർക്ക്, ബെൽജിയൻ എന്നീ ടീമുകളെയും സൗഹൃദ മത്സരത്തിൽ എയിൽസിനെയും ആണ് ഇംഗ്ലണ്ട് ഈ ഇന്റർ നാഷണൽ ബ്രേക്കിൽ നേരിടുന്നത്.

Goalkeepers: Dean Henderson (Manchester United), Nick Pope (Burnley), Jordan Pickford (Everton).

Defenders: Trent Alexander-Arnold (Liverpool), Ben Chilwell (Chelsea), Conor Coady (Wolves), Eric Dier (Tottenham), Joe Gomez (Liverpool), Michael Keane (Everton), Harry Maguire (Manchester United), Ainsley Maitland-Niles (Arsenal), Tyrone Mings (Aston Villa), Bukayo Saka (Arsenal), Kieran Trippier (Atletico Madrid), Kyle Walker (Manchester City).

Midfielders: Jordan Henderson (Liverpool), Mason Mount (Chelsea), Kalvin Phillips (Leeds United), Declan Rice (West Ham), James Ward-Prowse (Southampton), Harry Winks (Tottenham).

Forwards: Tammy Abraham (Chelsea), Harvey Barnes (Leicester), Dominic Calvert-Lewin (Everton), Jack Grealish (Aston Villa), Danny Ings (Southampton), Harry Kane (Tottenham), Marcus Rashford (Manchester United), Jadon Sancho (Borussia Dortmund), Raheem Sterling (Manchester City).

Advertisement