ഫർമീനോ മാത്രമല്ല, കൂടുതൽ താരങ്ങൾ ലിവർപൂൾ വിടും

Newsroom

20230305 023643
Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ ക്ലബിൽ ഈ സീസൺ അവസാനം വലിയ അഴിച്ചു പണികൾക്ക് സാധ്യത.ലിവർപൂളിന്റെ മിഡ്ഫീൽഡ് വരും മാസങ്ങളിൽ വലിയ മാറ്റത്തിന് വിധേയമായേക്കാം എന്നും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. നാബി കീറ്റ, അലക്‌സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്‌ൻ എന്നിവർ ഫ്രീ ഏജന്റായി ക്ലബ് വിടും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കെയ്റ്റയുടെ പുതിയ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ നിലവിലിൽ ടീം നടത്തുന്നില്ല എന്ന് ഫബ്രിസിയോ പറയുന്നു.

20230305 023632

ഓക്‌സ്‌ലേഡ്-ചേംബർലെയ്‌ന്റെ കരാറും ടീം പുതുക്കാൻ ആഗ്രഹിക്കുന്നില്ല. ഇരുവരും ഈ ജൂണോടെ ക്ലബ് വിടും. ഈ സീസൺ അവസാനത്തോടെ ലിവർപൂളിന്റെ പ്രധാന താരമായ ഫർമിനോയും ക്ലബ് വിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോൺ സ്പെൽ അവസാനിക്കുമ്പോൾ യുവന്റസ് താരം ആർതർ മെലോയെയും ലിവർപൂൾ തിരികെ അയക്കും എന്നാണ് റിപ്പോർട്ട്.