മരണ ഗ്രൂപ്പിൽ ജീവന്മരണ പോരാട്ടത്തിന് ജർമ്മനി, പ്രീ ക്വാർട്ടർ ബെർത്ത് ഉറപ്പിക്കാൻ സ്പെയിൻ

Nihal Basheer

Picsart 22 11 27 00 38 28 781
Download the Fanport app now!
Appstore Badge
Google Play Badge 1

മരണ ഗ്രൂപ്പിൽ നിന്നും പുറത്തു കടക്കാൻ ജീവന്മരണ പോരാട്ടത്തിന് ജർമ്മനി. ജപ്പാനോടേറ്റ തോൽവിയിൽ നിന്നും തിരിച്ചു വരാൻ കച്ചകെട്ടി ഹാൻസി ഫ്ലിക്കും സംഘവും ഇറങ്ങുമ്പോൾ എതിരാളികൾ ടൂർണമെന്റിലെ ഇതുവരെയുള്ള മികച്ച പ്രകടനങ്ങളിൽ ഒന്നിന്റെ വമ്പുമായി എത്തുന്ന സ്പാനിഷ് ആർമഡയാണ്. ജപ്പാന്റെ അതിവേഗ നീക്കങ്ങൾക്ക് മുന്നിൽ അന്തിച്ചു നിന്ന ജർമനിക്ക് മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതോന്നും ആശ്വാസം നൽകില്ല. അതീവ ദുർബലരായ കോസ്റ്ററിക്കക്കെതിരെ ജപ്പാന് തോൽവി പിണയാൻ സാധ്യത കുറവായതിനാൽ സമനില പോലും ജർമനിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തും.

Picsart 22 11 27 00 38 42 962

കോച്ച് ലൂയിസ് എൻറിക്വെയുടെ മനസിലിരിപ്പു പോലെ കളത്തിൽ പന്ത് തട്ടുന്ന താരങ്ങളുടെ കോർത്തിണക്കം തന്നെയാണ് സ്‌പെയിൻ ടീമിന്റെ ശക്തി. മുന്നേറ്റത്തിൽ ഫാൾസ് നയൻ സ്ഥാനത്ത് ഇറങ്ങിയ അസെൻസിയോയും സെൻട്രൽ ഡിഫെൻസിൽ പരീക്ഷിച്ച റോഡ്രിയും ആദ്യ മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു. യുവതരങ്ങളായ പെഡ്രി, ഗവി, ഓൾമോ, ഫെറാൻ ടോറസ് എന്നിവർ ടീമിന് വേഗവും ചടുലതയും നൽകുന്നു. ബെഞ്ചിൽ നിന്നെത്തിയ മൊറാട്ടയും ആദ്യ മത്സരത്തിൽ ഗോൾ നേടിയിരുന്നു. താരം ചിലപ്പോൾ ആദ്യ ഇലവനിലേക്ക് മടങ്ങി എത്തിയേക്കും. എൻറിക്വെ തന്റെ ടീം സെലക്ഷൻ എത്രത്തോളം പ്രവചനാതീതം ആവുമെന്ന് ആദ്യ മത്സരത്തിൽ തന്നെ തെളിയിച്ചു.

Picsart 22 11 27 00 38 53 797

ജർമൻ ടീമിൽ കോച്ച് ഹാൻസി ഫ്ലിക്കിന് തലവേദന സൃഷ്ടിക്കുന്ന ഒരു പിടി പ്രശ്നങ്ങൾ ഉണ്ട്. ഗോൾ കണ്ടെത്താൻ കഴിയാത്തത് തന്നെയാണ് അതിൽ ആദ്യത്തേത്. മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവം ടീമിലുണ്ട്. പ്രതിരോധ നിരയുടെ പിഴവുകളും സുലെയുടെ മോശം ഫോമും ഫ്ലിക്ക് എങ്ങനെ തരണം ചെയ്യുമെന്ന് കണ്ടറിയണം. കോസ്റ്ററിക്കയെ തകർത്ത സ്‌പെയിനിന്റെ പ്രതിരോധ നിര ആദ്യ മത്സരത്തിൽ പരീക്ഷിക്കപ്പെട്ടിട്ടെ ഇല്ല എന്നുള്ളത് ജർമനിക്ക് മുൻതൂക്കം നൽകുന്ന ഘടകമാണ്. താരതമ്യേന പരിച്ചയസമ്പത് കുറഞ്ഞ സ്പാനിഷ് മിഡ്ഫീൽഡിനെ തളക്കാൻ കിമ്മിച്ചിനും ഗുണ്ടോഗനും ഗോരെട്സ്ക്കക്കും കഴിഞ്ഞാൽ ജർമനിക്ക് കാര്യങ്ങൾ എളുപ്പമാകും. കരീം അദെയെമി, സാനെ എന്നിവരെയും ഫ്ലിക്ക് പരീക്ഷിച്ചേക്കും. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരക്കാണ് മത്സരം ആരംഭിക്കുന്നത്.