വില്ലനായി മഴ, സഞ്ജുവിന് അവസരമില്ല

Hamiltonrain

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബൗളിംഗ് ന്യൂസിലാണ്ട് തിരഞ്ഞെടുത്തപ്പോള്‍ കളി തടസ്സപ്പെടുത്തി മഴ. 4.5 ഓവറിൽ ഇന്ത്യ 22 റൺസ് നേടി നിൽക്കുമ്പോളാണ് ഹാമിള്‍ട്ടണിൽ കളി തടസ്സപ്പെട്ടത്.

ശര്‍ദ്ധുൽ താക്കൂറിന് പകരം ദീപക് ചഹാര്‍ ടീമിലേക്ക് വന്നപ്പോള്‍ സഞ്ജുവിനും ടീമിലെ സ്ഥാനം നഷ്ടമായി. ദീപക് ഹൂഡയാണ് പകരം ടീമിലേക്ക് എത്തിയത്. 19 റൺസുമായി ശുഭ്മന്‍ ഗില്ലും 2 റൺസ് നേടി ശിഖര്‍ ധവാനും ആണ് ക്രീസിലുള്ളത്.