“പരിക്കേറ്റപ്പോൾ ഏറെ ഭയന്നിരുന്നു, ഏറെ കരഞ്ഞു, ഉറങ്ങാൻ ആയില്ല” – നെയ്മർ

Picsart 22 12 06 12 27 16 525

ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇടയിൽ പരിക്കേറ്റപ്പോൾ താൻ ഏറെ ഭയന്നിരുന്നു എന്ന് നെയ്മർ. എനിക്ക് പരിക്കേറ്റ രാത്രി എനിക്ക് വളരെ ബുദ്ധിമുട്ടുള്ള രാത്രി ആയിരുന്നു‌, എന്റെ തലയിലൂടെ ആയിരം കാര്യങ്ങൾ കടന്നു പോയി. സംശയങ്ങൾ, ഭയം, പക്ഷേ എനിക്ക് എന്റെ ടീമംഗങ്ങളുടെയും കുടുംബത്തിന്റെയും പിന്തുണ ഉണ്ടായിരുന്നു. നെയ്മർ കൊറിയക്ക് എതിരായ മത്സരശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നെയ്മർ 22 12 06 01 02 54 309

ആദ്യ ദിവസം ഞാൻ ഏറെ കരഞ്ഞു. എനിക്ക് ഉറങ്ങാൻ ആയിരുന്നില്ല‌. ഫിസിയോതെറാപ്പി 11 മണിക്കൂറോളമാണ് ദിവസവും ചെയ്തത്. പുകർച്ചെ 5 മണി വരെ ദിവസവും ചികിത്സ ആയിരുന്നു. അങ്ങനെയാണ് പരിക്ക് മാറി തിരിച്ചെത്താൻ ആയത്. നെയ്മർ പറഞ്ഞു. ഇപ്പോൾ ലോകകപ്പ് കിരീടമാണ് താൻ സ്വപ്നം കാണുന്നത് എന്നും ബ്രസീൽ സൂപ്പർ സ്റ്റാർ പറഞ്ഞു.

ഇന്നലെ ദക്ഷിണ കൊറിയയെ തോൽപ്പിച്ച ബ്രസീൽ ഇനി ക്വാർട്ടറിൽ ക്രൊയേഷ്യയെ ആകും നേരിടുക.