ഇന്ത്യൻ പ്രധാന മന്ത്രിക്ക് ജേഴ്‌സി സമ്മാനിച്ച് ഫിഫ പ്രസിഡന്റ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ജേഴ്‌സി സമ്മാനിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. G20 സമ്മിറ്റിനായാണ് ഇന്ത്യൻ പ്രധാന മന്ത്രി അർജന്റീനയിൽ എത്തിയത്. അർജന്റീനയുടെ തലസ്ഥാനത്ത് വെച്ചായിരുന്നു G20 സമ്മിറ്റ് നടക്കുന്നത്. സമ്മിറ്റിനു മുന്നോടിയായി “യോഗ ഫോർ പീസ്” എന്ന പരിപാടിയിൽ പങ്കെടുത്ത പ്രധാന മന്ത്രി അർജന്റീനയും ഫുട്ബോളും ഇന്ത്യയെ സ്വാധീനിച്ചതിനെ കുറിച്ച് സംസാരിച്ചു.

അർജന്റീന ഇന്ത്യൻ കലകളെ ഇഷ്ടപ്പെടുമ്പോൾ ഇന്ത്യയിൽ അർജന്റീനയിലെ ഫുട്ബോൾ താരങ്ങൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളതെന്നും പറഞ്ഞു. അർജന്റീനയുടെ ഇതിഹാസ താരം മറഡോണയുടെ പേര് ഇന്ത്യക്കാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.