മികച്ച പരിശീലകനുള്ള അവാർഡ്, ഫിഫ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫയുടെ ദി ബെസ്റ്റ് അവാർഡിൽ മികച്ച പരിശീലകനുള്ള അവാർഡ് നേടാൻ അർഹതയുള്ളവരുടെ ഫൈനൽ ലിസ്റ്റ് ഫിഫ പ്രഖ്യാപിച്ചു. യൂറോപ്പിലെ പ്രധാന ലീഗുകളിൽ കിരീടം നേടിയ പരിശീലകർക്ക് പുറമെ ചാമ്പ്യൻസ് ലീഗ് നേടിയ സിദാനും ലിസ്റ്റിൽ ഇടം നേടി. ലോകകപ്പ് നേടിയ ഫ്രാൻസ് പരിശീലകൻ ദിദിയെ ദേശാംപ്സിന് പുറമെ ക്രോയേഷ്യൻ പരിശീലകൻ ഡാലിച്ചും ഇടം നേടി.

പ്രീമിയർ ലീഗ് നേടിയ പെപ് ഗാർഡിയോള, സീരി എ വിജയി മാസിമിലാനോ അല്ലെഗ്രി, ബാഴ്സലോണ പരിശീലകൻ വാൽവേർടെ എന്നിവരും യൂറോപ്പ ലീഗ് കിരീടം നേടിയ സിമയോണി, ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനം നേടിയ യുർഗൻ ക്ളോപ്പ് എന്നിവരും ലിസ്റ്റിൽ ഇടം നേടി.

ലോകകപ്പിൽ സെമി പ്രവേശനം നേടിയ ഇംഗ്ലണ്ടിന്റെ ഗരേത് സൗത്ത് ഗേറ്റ്, ബെൽജിയത്തിന്റെ റോബർട്ടോ മാർടീനസ് എന്നിവർക്ക് പുറമെ റഷ്യയുടെ പരിശീലകൻ സ്റ്റാനിസ്ലാവ് ചെറിശേവും പട്ടികയിൽ ഇടം നേടി. സെപ്റ്റംബർ 24 ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ വിജയിയെ പ്രഖ്യാപിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial