ഫെയ്നൂർദ് ഡച്ച് ലീഗ് കിരീടത്തിലേക്ക്, ഇനി രണ്ട് പോയിന്റ് മാത്രം

Newsroom

Picsart 23 05 07 20 44 52 382
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് എക്‌സൽസിയറിനെ 2-0ന് പരാജയപ്പെടുത്തി ഡച്ച് ലീഗ് കിരീടത്തിലേക്ക് ഫെയ്നൂർദ് ഒരു പടി കൂടി അടുത്തു. 9-ാം മിനിറ്റിലും 75-ാം മിനിറ്റിലും രണ്ട് ഗോളുകൾ നേടി ടീമിന്റെ വിജയം ഉറപ്പിച്ച സ്‌ട്രൈക്കർ ഗിമെനെസ് ഇന്ന് അവരുടെ ഹീറോയായി.

ഫെയ്നൂർദ് 23 05 07 20 43 33 502

വിജയത്തോടെ, 2016/17 സീസണിന് ശേഷമുള്ള ആദ്യ എറെഡിവിസി കിരീടം നേടാൻ ഫെയ്‌നൂർഡിന് അവരുടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമേ ആവശ്യമുള്ളൂ എന്ന നിലയിലായി. നിലവിൽ 31 മത്സരങ്ങളിൽ നിന്ന് 76 പോയിന്റുമായി അവർ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്, രണ്ടാം സ്ഥാനത്തുള്ള PSV-യിൽ നിന്ന് ഏഴ് പോയിന്റും മൂന്നാം സ്ഥാനത്തുള്ള അജാക്‌സിനേക്കാൾ 13 പോയിന്റും ഫെയനൂർഡിന് ലീഡ് ഉണ്ട്‌.

ഈ സീസണിൽ ഇതുവരെ 42 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ നേടിയിട്ടുള്ള യുവ സ്ട്രൈക്കർ ഗിമെനസിന്റെ മികവാണ് ഫെയനൂർഡിനെ കിരീടത്തിലേക്ക് അടുപ്പിക്കുന്നത്.