ഡച്ച് ലീഗ് കിരീടം ഫെയ്നൂർഡിന്!!

Newsroom

Picsart 23 05 14 22 18 51 804
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഗൊ എഹഡ് ഈഗിൾസിനെ 3-0ന് പരാജയപ്പെടുത്തി കൊണ്ട് ഡച്ച് ലീഗ് കിരീടം ഫെയ്നൂർദ് സ്വന്തമാക്കി. 2016-17 സീസണു ശേഷം ആദ്യമായാണ് ഫെയ്നൂർദ് കിരീടം നേടുന്നത്. 15ആം മിനുട്ടിൽ ഇദ്രിസ്, 18ആം മിനുട്ടിൽ സ്‌ട്രൈക്കർ ഗിമെനെസ്, 54ആം മിനുട്ടിൽ പൈക്സാവോ എന്നിവർ ഫെയ്നൂർദിനായി ഗോളടിച്ചു.

ഫെയ്നൂർദ് 23 05 14 22 19 05 833

രണ്ട് മത്സരങ്ങൾ ശേഷിക്കെ ആണ് അവർ കിരീടത്തിലേക്ക് എത്തുന്നത്. 32 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുമായി അവർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. രണ്ടാം സ്ഥാനത്തുള്ള PSV-യിൽ നിന്ന് 10 പോയിന്റും മൂന്നാം സ്ഥാനത്തുള്ള അജാക്‌സിനേക്കാൾ 13 പോയിന്റും ഫെയനൂർഡിന് ലീഡ് ഉണ്ട്‌. അതുകൊണ്ട് തന്നെ അവർ എല്ലാ മത്സരം ജയിച്ചാലും ഇനി ഫെയ്നൂർദിന് ഒപ്പം എത്തില്ല.

ഈ സീസണിൽ ഇതുവരെ 43 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ നേടിയിട്ടുള്ള യുവ സ്ട്രൈക്കർ ഗിമെനസിന്റെ മികവാണ് ഫെയനൂർഡിനെ കിരീടത്തിലേക്ക് എത്തിച്ചത്. ഫെയ്നൂർദിന്റെ 16ആമത് ഡച്ച് ലീഗ് കിരീടമാണിത്.