അവസാനം ഏഴു മിനുട്ടിൽ ഹാട്രിക്ക് ഹെഡറുകൾ, ചൈനയിൽ താരമായി ഫെല്ലെയ്നി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫെല്ലെയ്നി ആണ് ഇന്ന് ചൈനയിൽ താരം. തന്റെ ടീമായ ഷാന്ദോങ് ലുനെങിന്റെ ലീഗിലെ ആദ്യ മത്സരത്തിൽ ഹാട്രിക്കുമായാണ് ഫെല്ലെനി തിളങ്ങിയത്. ഡാലിയൻ യിഫാങിനെതിരെ ഇറങ്ങിയ ഷാന്ദോങ് ലുനെങ് 79ആം മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ ആയിരുന്നു. അതിനു ശേഷമാണ് ഫെല്ലെയ്നി താരമായി മാറിയത്. ഹെഡറിന് പേരുകേട്ട ഫെല്ലെയ്നിയുടെ മൂന്ന് ഗോളുകളും വന്നത് ഹെഡറുകളിൽ നിന്നാണ്.

ആദ്യം 79ആം മിനുട്ടിൽ ഒരു ക്രോസിൽ നിന്ന് ഹെഡ് ചെയ്തിട്ട ഫെല്ലെയിനി പിന്നാലെ 83ആം മിനുട്ടിലിം 86ആം മിനുട്ടിലും കോർണറുകളിൽ നിന്നും ഹെഡറുകൾ വഴി വല കുലുക്കി. മത്സരം 3-2ന് വിജയിക്കാനും ഫെല്ലെനിയുടെ ടീമിനായി. കഴിഞ്ഞ മാസം കൊറോണ ബാധിച്ച് അതിനെ മറികടന്ന് എത്തിയാണ് ഫെല്ലിനി ഇപ്പോൾ ഹാട്രിക്ക് നേടിയത്.