ബാഴ്സലോണക്ക് എതിരായ മത്സരത്തിൽ നാപോളിയിൽ രണ്ട് പ്രധാന താരങ്ങൾ ഉണ്ടാകില്ല

യൂറോപ്പ ലീഗിൽ ബാഴ്സലോണയെ ആദ്യ പാദത്തിൽ നേരൊടുന്ന നാപോളിക്ക് ഒപ്പം അവരുടെ രണ്ട് പ്രധാന താരങ്ങൾ ഉണ്ടാകില്ല. മാറ്റിയോ പൊളിറ്റാനോയ്ക്കും സ്റ്റാനിസ്ലാവ് ലൊബോട്കയ്ക്കും ബാഴ്‌സലോണയ്‌ക്കെതിരായ യൂറോപ്പ ലീഗ് പോരാട്ടം നഷ്ടമാകും എന്ന് ക്ലബ് അറിയിച്ചു. രണ്ട് പേർക്കും മസിൽ ഇഞ്ച്വറി ആണ്. വ്യാഴാഴ്ച ആണ് ബാഴ്സലോണ നാപോളി പോരാട്ടം നടക്കേണ്ടത്.
20220214 163845

ഞായറാഴ്‌ച ഇന്ററിനെതിരായ മത്സരത്തിൽ ആണ് ഇരുവർക്കും പരിക്കേറ്റത്. പൊളിറ്റാനോയുടെ വലത് തുടയുടെ സോലിയസ് പേശിക്ക് ആണ് പരിക്കേറ്റത്. രണ്ട് കളിക്കാരും ഇതിനകം തന്നെ അവരുടെ റിക്കവറി ആരംഭിച്ചിട്ടുണ്ട്. ലൊസാനോയെ നാപോളി നിരയിൽ പരിക്കേറ്റ് പുറത്താണ്.