വീണ്ടും ഐ എസ് എല്ലിൽ കോവിഡ്!! എഫ് സി ഗോവയിൽ ഏഴു പേർക്ക് കോവിഡ്

Img 20220214 162720

ഐ എസ് എല്ലിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് എത്തിയിരിക്കുകയാണ്. എഫ് സി ഗോവ ക്യാമ്പിൽ ആണ് കോവിഡ് എത്തിയിരിക്കുന്നത്. ഗോവൻ ക്യാമ്പിൽ ഏഴ് പേർ കോവിഡ് പോസിറ്റീവ് ആയതായി ഫാൻപോർട്ടിന് സ്ഥിരീകരിക്കാൻ ആകും. നാളെ എ ടി കെ മോഹൻ ബഗാനെ നേരിടാൻ ഇരിക്കെയാണ് ഗോവൻ ക്യാമ്പിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

പുതിയ സാഹചര്യം കണക്കിലെടുത്ത് ഗോവ ഇന്ന് നടത്താൻ ഇരുന്ന പ്രീമാച്ച് പത്ര സമ്മേളനം ഉപേക്ഷിച്ചിരുന്നു‌. ഗോവയ്ക്കായി ഇന്ന് പരിശീലനത്തിന് ഇറങ്ങിയവരുടെ എണ്ണവും കുറവായിരുന്നു. ഏഴ് ലോവിഡ് കേസുകളിൽ അഞ്ചും താരങ്ങൾക്ക് ആണ്. ബ്രാണ്ടണും പ്രിൻസ്ടണും കോവിഡ് ആയവരിൽ ഉണ്ട്. നേരത്തെ കോവിഡ് വ്യാപനം ഉണ്ടായപ്പോഴും എഫ് സി ഗോവൻ ക്യാമ്പ് വലിയ രീതിയിൽ ബാധിക്കപ്പെട്ടിരുന്നു. പുതിയ കോവിഡ് കേസുകളോടെ വീണ്ടും ഐ എസ് എൽ പ്രതിസന്ധിയിൽ ആകുമോ എന്ന ഭയം ഉയരുന്നുണ്ട്.