ഇംഗ്ലണ്ടിൽ ചരിത്രം കുറിച്ച് മാഞ്ചസ്റ്റർ സിറ്റി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് എ കപ്പ് കൂടെ നേടിയതോടെ ഇംഗ്ലണ്ടിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. വാറ്റ്ഫോർഡിനെ തോൽപ്പിച്ചാണ് ഇന്നലെ കിരീടം നേടിയത്. എതിരില്ലാത്ത 6 ഗോളുകളുടെ വിജയം. ഇത് എഫ് എ കപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ്. അത് കൂടാതെ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലണ്ടിൽ ട്രിബിൾ കിരീട നേട്ടവും സ്വന്തമാക്കി. ഇംഗ്ലണ്ടിൽ ലഭിക്കാവുന്ന മൂന്ന് കിരീടങ്ങളും സ്വന്തമാക്കിയിരിക്കുകയാണ്. ഇങ്ങനെ സ്വന്തമാക്കുന്ന ആദ്യ പുരുഷ ടീമായി മാഞ്ചസ്റ്റർ സിറ്റി മാറി.

നേരത്തെ പ്രീമിയർ ലീഗും എഫ് എ കപ്പും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരുന്നു. ഒരു സീസണിൽ തന്നെ ഈ മൂന്ന് കിരീടങ്ങളും നേടാൻ വർഷങ്ങളായി ഇംഗ്ലണ്ടിൽ പ്രതാപമുണ്ടായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ലിവർപൂൾ, ചെൽസി എന്നിവർക്ക് ഒന്നും ആയിരുന്നില്ല. ആഴ്സണൽ വനിതാ ടീമാണ് ഇംഗ്ലണ്ടിൽ ഈ നേട്ടം മുമ്പ് കൈവരിച്ചിട്ടുള്ളത്. അവർ നാലു തവണ ഇങ്ങനെ മൂന്ന് കിരീടങ്ങളും ഒരു സീസണിൽ നേടിയിട്ടുണ്ട്.