Football

യഷിൻ ട്രോഫി അർജന്റീനയുടെ എമി മാർട്ടിനസിന്

ഫ്രാൻസ് ഫുട്ബോൾ മികച്ച ഗോൾ കീപ്പർക്ക് നൽകുന്ന പുരസ്കാരമായ യഷിൻ ട്രോഫി അർജന്റീന ഗോൾ കീപ്പർ എമി മാർട്ടിനസ് സ്വന്തമാക്കി. അർജന്റീനക്കായി ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനത്തിന് ആണ് പുരസ്കാരം. നേരത്തെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിലും എമി മാർട്ടിനസ് മികച്ച ഗോൾ കീപ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അർജന്റീന 23 10 31 02 05 54 413

മൊറോക്കൻ ഗോൾ കീപ്പർ ബോണോയെ മറികടന്നാണ് എമി മാർട്ടിനസ് ഈ പുരസ്കാരം സ്വന്തമാക്കിയത്. ഈ കഴിഞ്ഞ ലോകകപ്പിൽ അർജന്റീന ലോകകപ്പ് കിരീടം നേടുന്നതിൽ വലിയ പങ്കുവഹിക്കാൻ എമി മാർട്ടിനസിനായിരുന്നു. ഫൈനലിൽ അവസാന നിമിഷത്തെ സേവും അതു കഴിഞ്ഞുള്ള പെനാൾട്ടി ഷൂട്ടൗട്ടും എല്ലാം ചരിത്രത്തിൽ ഇടം നേടി കഴിഞ്ഞ നിമിഷങ്ങളാണ്.

എമി തന്നെ ആയിരുന്നു ലോകകപ്പിൽ ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയത്. ക്ലബ് ഫുട്ബോളിൽ ആസ്റ്റൺ വില്ലയുടെ താരമാണ് എമി മാർട്ടിനസ്.