ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ പുതുക്കും, അതിനായി വേതനം കുറക്കും

Newsroom

Picsart 23 03 03 01 23 01 943
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം നമ്പർ ഡി ഹിയ ക്ലബിൽ തുടരാൻ വേണ്ടി വേതനം കുറക്കും എന്ന് റിപ്പോർട്ട്. താരം ഉടൻ തന്നെ പുതിയ കരാർ ഒപ്പുവെക്കും എന്നാണ് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. അവസാന സീസൺ മുതൽ തന്റെ ഫോം വീണ്ടെടുത്ത ഡി ഹിയ ഇപ്പോൾ യുണൈറ്റഡിന്റെ ചോദ്യം ചെയ്യപ്പെടാത്ത നമ്പർ വൺ ആണ്. എറിക് ടെൻ ഹാഗ് കാലു കൊണ്ട് പന്ത് കീപ്പെയ്ത് പിറകിൽ നിന്ന് കളി നിർമ്മിക്കാൻ കഴിയുന്ന ഒരു ഗോൾ കീപ്പറെ ടീമിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ഇപ്പോൾ ഡി ഹിയയിൽ ടെൻ ഹാഗും ഹാപ്പി ആണ്.

20220523 023429

ലീഗ് കപ്പ് ഫൈനലിലെ ക്ലീൻ ഷീറ്റോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടുന്ന കീപ്പറായി ഡി ഹിയ മാറിയിരുന്നു. ഇപ്പോഴുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ യുണൈറ്റഡിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ഡി ഹിയ ആണ്. 2011 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഡി ഹിയ ഉണ്ട്.