ക്രിസ്റ്റിയാനോ റൊണാൾഡോ പുറത്ത്, സ്വന്തം ഫോട്ടോ റൂമിൽ നിറച്ച് എംബപ്പേ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

റൂം നിറയെ തന്റെ ആരാധ്യ പുരുഷനായ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഒട്ടിച്ച് വെച്ച യുവ താരം കൈലിയൻ എംബപ്പേയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ലോകകപ്പ് ജേതാവായ എംബപ്പേ റൊണാൾഡോയുടെ ചിത്രങ്ങൾക്ക് പകരം അവിടെ തന്റെ ചിത്രം വെച്ചിരിക്കുകയാണ്. റഷ്യൻ ലോകകപ്പ് ഫ്രാൻസിന് നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച എംബപ്പേ നിലവിൽ പിഎസ്ജി താരമാണ്.

റൊണാൾഡോയുടെ ചിത്രങ്ങൾക്ക് പകരം എംബാപ്പയുടെ ചുമരിൽ ഇടം നേടിയിരിക്കുന്നത് താരത്തിന്റെ തന്നെ നേട്ടങ്ങളാണ്. ലോകകപ്പ് ഉയർത്തുന്നതും കോപ്പ അവാര്ഡുമായി നിൽക്കുന്നതും പിഎസ്ജിയിലെ സഹതാരം നെയ്മറുമൊത്ത് വിജയം ആഘോഷിക്കുന്നതുമാണ് എംബാപ്പയുടെ റൂമിൽ ഇടം നേടിയ ചിത്രങ്ങൾ. ഇൻസ്റാഗ്രാമിലൂടെ എംബപ്പേ തന്നെയാണ് ഈ റിക്രിയേഷൻ ചിത്രം പുറത്ത് വിട്ടത്.