‍” ലോകത്തെ ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാൾഡോ “

- Advertisement -

ലോകത്തെ ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്ന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ. ഏറെ നാളായി രോഗ ബാധിതായി ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്ന പെലെ ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ മനസ് തുറന്നത്. ലോകത്തെ ഏറ്റവും മികച്ച താരം റൊണാൾഡോ ആണ്.

ഇത്രയും കൺസിസ്റ്റന്റായി ഇത്രയും വർഷം മികച്ച പ്രകടനം പുറത്തെടുക്കുന്നത് റൊണാൾഡോ മാത്രമാണെന്നും പെലെ കൂട്ടിച്ചേർത്തു. നിലവിൽ ഫുട്ബോൾ കളിക്കുന്ന താരങ്ങളിൽ ഏറ്റവും മികച്ച താരം റൊണാൾഡോ തന്നെയാണ്. അതേ സമയം അർജന്റീനിയൻ താരം ലയണൽ മെസ്സിയെ മികച്ച താരങ്ങളിൽ ഒരാളായി പരിഗണിക്കാതിരിക്കാൻ സാധിക്കില്ല. പക്ഷേ മെസ്സി ഒരു സ്ട്രൈക്കർ അല്ല എന്നതിനാൽ ലോകത്തെ മികച്ച താരമാണെന്ന് പറയാൻ കഴിയില്ലെന്നും ഫുട്ബോൾ ഇതിഹാസം കൂട്ടിച്ചേർത്തു.

Advertisement