ക്ലബ് ലോകകപ്പ് ഇന്നു മുതൽ യു എ ഇയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫ ക്ലബ് ലോകകപ്പിന് ഇന്ന് തുടക്കമാകും. ഇത്തവണ യു എ ഇയിലാണ് ക്ലബ് ലോകകപ്പ് നടക്കുന്നത്. ആതിഥേയരായ അൽ ഐൻ ക്ലബ് ഉൾപ്പെടെ ഏഴു രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇന്ന് രാത്രി 9ന് നടക്കുന്ന ആദ്യ മത്സരത്തിൽ അൽ ഐൻ ന്യൂസിലൻഡ് ക്ലബായ ടീം വെല്ലിങ്ടണെ നേരിടും.

നിലവിലെ ചാമ്പ്യന്മാരാ റയൽ മാഡ്രിഡ് സെമി ഫൈനൽ മുതൽ ആണ് മത്സരിക്കുക. ഏഷ്യൻ ചാമ്പ്യന്മാരായ കഷിമ ആന്റ്ലേഴ്സ്, മെക്സിക്കൻ ക്ലബായ ഗുവദലജാര, ആഫ്രിക്കൻ ചാമ്പ്യന്മാരായ എസ്പെരൻസെ ടുണീഷ്യ, ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ റിവർ പ്ലേറ്റ്, എന്നിവരും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. അവസാന രണ്ടു വർഷവും റയൽ മാഡ്രിഡ് ആയിരുന്നു ക്ലബ് ലോകകപ്പിലെ ചാമ്പ്യന്മാർ.

1st round:
Match 1 – Al Ain vs Team Wellington (12 December)

2nd round: 
Match 2 – ES Tunis vs Match 1 Winner (15 December)

Match 3 – Kashima Antlers vs CD Guadalajara (15 December)

Semi finals:
River Plate vs Match 2 Winner (18 December)

Match 3 Winner vs Real Madrid (19 December)

3rd and 4th place: (22 December)

Final: (22 December)