ഛേത്രി രാജ്യത്തിന്റെ അഭിമാനം എന്ന് ബൂട്ടിയ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന നേട്ടത്തിൽ എത്തിയ സുനിൽ ഛേത്രിയെ അഭിനന്ദിച്ച് ഫുട്ബോൾ ഇതിഹാസം ബൂട്ടിയ‌. ബൂട്ടിയയെ മറികടന്നായിരുന്നു ഛേത്രി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഇന്ത്യൻ താരമായി മാറിയത്. സുനിൽ ഛേത്രി ഇന്ത്യയുടെ അഭിമാനമാണെന്ന് ബൂട്ടിയ പറഞ്ഞു. തന്റെ റെക്കോർഡ് മറികടന്നതിന് ഛേത്രിയെ ബൂട്ടിയ അഭിനന്ദിക്കുകയുൻ ചെയ്തു.

ഛേത്രി ഇനിയും കുറേ വർഷങ്ങൾ ഇതേ മികവോടെ ഇന്ത്യക്ക് വേണ്ടി കളിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും ബൂട്ടിയ പറഞ്ഞു‌ ഛേത്രി കളത്തിൽ മാത്രമല്ല പുറത്തും നല്ല വ്യക്തിയാണെന്നും മുൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. കുറാസാവോയ്ക്ക് എതിരെ ഇറങ്ങിയതോടെ ആയിരുന്നു ഛേത്രി റെക്കൃഡ് കുറിച്ചത്. ഛേത്രിയുടെ 108ആം മത്സരമായിരുന്നു അത്. മുൻ ക്യാപ്റ്റൻ ബൂട്ടിയ 107 മത്സരങ്ങളായിരുന്നു ഇന്ത്യക്കായി കളിച്ചത്.