ചെന്നൈയിന്റെ യുവ ഗോൾ കീപ്പർ ദേവാൻഷിനെ ഗോകുലം സ്വന്തമാക്കുന്നു

Newsroom

Picsart 23 08 30 17 58 50 493
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈയിന്റെ യുവ ഗോൾ കീപ്പർ ദേവാൻഷ് ദെബാസിനെ ഗോകുലം കേരള സ്വന്തമാക്കുന്നു. 21കാരനായ താരത്തെ ഒരു വർഷം നീണ്ടു നിൽക്കുന്ന ലോൺ കരാറിൽ ആകും ഗോകുലം കേരള സ്വന്തമാക്കുന്നത്. മിനേർവ പഞ്ചാവിന്റെ യൂത്ത് ടീമുകളിലൂടെ വളർന്നു വന്ന താരമാണ് ദെവാൻഷ്. ചെന്നൈയിനിൽ എത്തും മുമ്പ് ലോൺസ്റ്റാർ എഫ് സിക്കു വേണ്ടി ആയിരുന്നു താരം കളിച്ചത്.

അതിനു മുമ്പ് പഞ്ചാബ് എഫ് സിക്ക് വേണ്ടിയും മിനേർവയുടെ അണ്ടർ 18 ടീമിനായും കളിച്ചു. ഉത്തർപ്രദേശ് സ്വദേശിയാണ് ദെവാൻസ്. അദ്ദേഹം കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ ഒരു മത്സരത്തിൽ മാത്രമെ ചെന്നൈയിനായി ഇറങ്ങിയിരുന്നുള്ളൂ.