രണ്ട് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ചെൽസി ഒന്നാമത്

Newsroom

Picsart 23 05 18 13 07 39 128
Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ സൂപ്പർ ലീഗിൽ ചെൽസി കിരീടത്തിലേക്ക് അടുക്കുന്നു. ലീഗിൽ രണ്ട് മത്സരം മാത്രം ബാക്കി നിൽക്കെ ചെൽസി ഒന്നാം സ്ഥാനത്തേക്ക് എത്തി‌. ഇന്നലെ വെസ്റ്റ് ഹാം യുണൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ചെൽസി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. നിയാം ചാൾസ്, പെർണിൽ ഹാദർ, സോഫി ഇംഗിൾ, കത്ബേർട് എന്നിവർ ആണ് ചെൽസിക്ക് ആയി ഇന്നലെ ഗോൾ നേടിയതോടെ‌.

ചെൽസി 23 05 18 13 07 57 996

ഈ വിജയത്തോടെ ചെൽസി 20 മത്സരങ്ങളിൽ നിന്ന് 52 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു. 50 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഇനി ചെൽസിക്ക് ആഴ്സണലും റീഡിംഗും ആണ് അവസാന രണ്ടു മത്സരങ്ങളിലെ എതിരാളികൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന് മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ആണ് ശേഷിക്കുന്ന മത്സരങ്ങളിലെ എതിരാളികൾ.