പോലീസ് ഫുട്ബോൾ, ബിഎസ്എഫ് ഫൈനലില്‍

- Advertisement -

മലപ്പുറം: 67ാമത് ബി എന്‍ മല്ലിക് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോളിന്റെ കലാശക്ക് നിലവിലുള്ള ചാംപ്യന്മാരായ ബിഎസ്എഫ് ഫൈനലിലത്തി. ഫൈനലില്‍ ഇപ്പോള്‍ നടക്കാന്‍ പോവുന്ന കേരള പോലീസ്- സിആര്‍പിഎഫ് വിജയികളെ വ്യാഴാഴ്ച നേരിടും. ഇന്നലെ നടന്ന വാശിയേറിയ ആദ്യ സെമിഫൈനലില്‍ ബിഎസ്എഫ് ഏകപക്ഷീയമായ ഒരു ഗോളിന് പഞ്ചാബ് പോലീസിനെ തോല്‍പിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ 37-ാം മിനിറ്റില്‍ അവിനാഷ്ഥാപ്പ നേടിയ എണ്ണം പറഞ്ഞ ഗോളിനാണ് ബിഎസ്എഫ് നിലവിലെ റണ്ണേഴ്‌സായ പഞ്ചാബ പോലിസനെ മുട്ടുകുത്തിച്ചത്.

ഥാപ്പയുടെ ബുള്ളറ്റ് ഹെഡ്ഡര്‍ പഞ്ചാബ് ഗോള്‍കീപ്പര്‍ സത്ബീര്‍ സിംങ് കാണും മുമ്പെ വലയിലെത്തി. ഒരു ഗോളില്‍ തൂങ്ങി നില്‍ക്കാനാണ് ബിഎസ്എഫ് ഇടവേളക്ക ശേഷം ശ്രമിച്ചു. ഇത് പഞ്ചാബ് പരമാവധി മുതലെടുത്തു. എന്നാല്‍ രണ്ട് തുറന്ന അവസരങ്ങള്‍ ലഭിച്ച ജഗദീപ് സിങ്ങ് ഉയര്‍ത്തിയടിച്ച് തുലച്ചു. ഗോള്‍ ഭീഷണിഉയര്‍ത്തിയ പല ക്രോസുകളും കീപ്പര്‍ ഒഴിവാക്കി. പഞ്ചാബ് ലീഗിലെ ബദ്ധവൈരികളായ ഇരുടീമുകളും ഇടക്കിടെ പരുക്കന്‍ കളികളും പുറത്തെടുത്തു.

Advertisement